Sunday, November 9, 2014

മുട്ട തീയൽ






മുട്ട - 3 എണ്ണം പുഴുങ്ങി തോട് കളഞ്ഞു ഓരോ മുട്ടയും 8 ആയി ചെറുതായി മുറിക്കുക.

1. തേങ്ങ തിരുമ്മിയത്‌ - 1/2 മുറി തിരുമ്മിയത്‌
കൊച്ചുള്ളി - 3 എണ്ണം
വെളുത്തുള്ളി - 4 ചെറിയ അല്ലി (വലിയ ഉള്ളി എങ്കിൽ ഒന്നിന്റെ പകുതി എടുത്തു നാലായി മുറിച്ചെടുക്കുക)
പെരും ജീരകം - 1 ടി സ്പൂണ്‍
കുരുമുളക് - 10 മണികൾ
കറിവേപ്പില - 5 - 6 ഇതൾ (കതിര്പ്പല്ല)

മേൽ പറഞ്ഞവ ഒരു ചീനച്ചട്ടിയിൽ കരിയാതെ ഗോള്ടെൻ ബ്രൌണ്‍ നിറത്തിൽ മൂപ്പിക്കുക. ശേഷം താഴെ പറഞ്ഞവ ചേർത്ത് പൊടികളുടെ പച്ച മണം മാറുന്ന വരെ ചെറു തീയിൽ മൂപ്പിച്ചു അടുപ്പിൽ നിന്ന് ഇറക്കി ഒരു പരന്ന പാത്രത്തിൽ നിരത്തി ചൂടാറിയ ശേഷം മയമായി വെള്ളം തൊടാതെ അരച്ച് ഉരുട്ടി എടുക്കുക (ചട്ണി ജാറിൽ ഇട്ടു അരക്കുക, വെള്ളം ചെര്കാതെ പൊടിച്ചെടുക്കുക)

മല്ലി പൊടി - 1 ടി സ്പൂണ്‍
മുളക് പൊടി - 1 ടി സ്പൂണ്‍
മഞ്ഞൾ പൊടി - 1 / 4 ടി സ്പൂണ്‍


2. കൊച്ചുള്ളി - 15 എണ്ണം (അല്ലെങ്കിൽ ഒരു ചെറിയ സവാള കൊച്ചുല്ലിയെ മനസ്സില് ധ്യാനിച്ച് ചെറുതായി മുറിച്ചെടുക്കുക)
പച്ചമുളക് - 3 എണ്ണം അറ്റം പിളർന്നത്
ഇഞ്ചി - 1/2 ടി സ്പൂണ്‍ (കൊത്തിയരിഞ്ഞത്)
വെളുത്തുള്ളി - 1/2 ടി സ്പൂണ്‍ (കൊത്തിയരിഞ്ഞത്)
ഉപ്പു - ആവശ്യത്തിനു
കറിവേപ്പില - 2 കതിർ

3. തക്കാളി - 1 ചെറിയത്

വെളിച്ചെണ്ണ - 2 ടേബിൾ സ്പൂണ്‍
കടുക് - 1/ 2 ടി സ്പൂണ്‍
ഗരം മസാല - 1/ 2 ടി സ്പൂണ്‍.

തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ (അല്ലെങ്കിൽ കറി വെക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ) എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം 3)മത് പറഞ്ഞവയും ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റുക
.
ഇവ വഴന്നു കഴിഞ്ഞാൽ അരപ്പ് ചേർത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക.

ഇനി ഇതിലേക്ക് തക്കാളി ചേര്ക്കാം.

ചട്ണി ജാര് കഴുകിയ വെള്ളത്തിന്‌ പുറമേ ആവശ്യത്തിനു ചാറിനുള്ള വെള്ളം മാത്രം ചേർത്ത് കറി തിളച്ചു എണ്ണ തെളിയുമ്പോൾ 1/2 ടി സ്പൂണ്‍ ഗരം മസാല ചേർത്ത് ഇളക്കി മുറിച്ചു വെച്ച മുട്ട കഷണങ്ങൾ ചേർത്ത് അടുപ്പിൽ നിന്നും ഇറക്കാം.

Points to Ponder
1. തേങ്ങ നല്ല വിളഞ്ഞതവണം എങ്കിലെ മൂപിക്കുംബൊ എണ്ണ കിനിഞ്ഞു സ്വാദുണ്ടാവൂ.ഒരേ രീതിയിൽ തിരുംമിയാതവണം പീര. ഇല്ലെങ്കിൽ വറുക്കുമ്പോൾ ചെറിയ പീര വേഗം മൂത്ത് കരിയുകയും കറിയുടെ സ്വാദ് പാടെ നഷ്ടമാവുകേം ചെയ്യും.

2. മുട്ട ഇറച്ചിയുടെ വര്ഗം ആയതിനാൽ സാധാരണയിൽ നിന്നും അല്പം കൂടുതൽ പെരും ജീരകം ചേർക്കുന്നു.

3. ചെറിയ അളവിൽ പുലി ചേര്ക്കണം എന്നൊരു കീഴ്വഴക്കo തീയലിലുണ്ട്. മുട്ട ആയതിനാൽ ഇതിലേക്ക് ഞാൻ തക്കാളി ഉപയോഗിക്കുന്നു. സാധാരണ നല്ല നാടൻ പാചകവിധികളിൽ തക്കാളി നമ്മുടെ മുന് തലമുറക്കാർ ഉപയോഗിക്കാറില്ല.

4. തീയൽ കുറുകി ഇരിക്കണം എന്നതാണ് ഒരു പഴക്കം. അതിനാൽ ഒരു പാട് വെള്ളം ഒഴിക്കാതെ ശ്രെദ്ധിക്കുക.

Enjoy!!!!

മുട്ട തീയല്‍







ആവശ്യമായവ :

1.പുഴുങ്ങിയ മുട്ട -3-4 എണ്ണം
2.ചുവന്നുള്ളി - 15അല്ലി
3 ഉരുളകിഴങ്ങ് -1 എണ്ണം
4 തക്കാളി -2 എണ്ണം
5.പച്ചമുളക്‌ - 2 എണ്ണം
6.തേങ്ങ തിരുമ്മിയത്‌ - ഒരു മുറി
7.മല്ലിപ്പൊടി – 2 tspn
8.മുളക്‌പൊടി - 2 tspn
9.ഉലുവപൊടി- ഒരു നുള്ള്
10.കുരുമുളക്പൊടി- അര tspn
11.മഞ്ഞൾപൊടി - കാൽ ടീസ്‌പൂൺ
12.വെളിച്ചണ്ണ, കറിവേപ്പില, ഉപ്പ്‌ പാകത്തിന്‌.

തയ്യാറാക്കുന്ന വിധം :

ഒരു പാനില്‍ ഒരു tbspn വെളിച്ചെണ്ണ ഒഴിച്ചു തേങ്ങാ വറുക്കണം.ഒപ്പം തന്നെ 2-3 അല്ലി ചുവന്നുള്ളി കൂടി അരിഞ്ഞു ചേര്‍ക്കണം .വാങ്ങാറാകുമ്പോള്‍ പൊടി കളെല്ലാം ഇതിലേക്ക് ചേര്ത്തു ചെറുതീയില്‍ ചൂടാക്കി എടുക്കുക.ഇനി ഈ കൂട്ട് നന്നായി അരച്ചെടുക്കുക.

..ചുവന്നുള്ളിയും രണ്ടോ മൂന്നോ ആയി നീളത്തില്‍ കട്ട്‌ ചെയ്തു വയ്ക്കുക. ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ചതിനു ശേഷം ചുവന്നുള്ളി വഴറ്റുക.ഒന്ന് വഴന്നു വരുമ്പോള്‍ ഉരുളകിഴങ്ങും തക്കാളിയും പച്ചമുളകും വഴറ്റുക.ഒപ്പം തന്നെ കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.നന്നായി വഴന്നു കഴിഞ്ഞത്തിനു ശേഷം അരച്ച തേങ്ങാകൂട്ട് ചേര്ക്കുക. അടച്ചു വെച്ച് കുറുകുന്നത് വരെ വേവിക്കുക.ശേഷം മുട്ട പുഴുങ്ങിയത് അരിഞ്ഞു ചേര്‍ത്തിളക്കി 2 മിനുട്ട് ചെറുതീയില്‍ അടച്ചു വയ്ക്കുക.ശേഷം അടുപ്പില്‍ നിന്നും വാങ്ങാം.

ഗ്രീൻ പീസ് മുട്ട കുറുമ (Green peas Kuruma with egg)





അപ്പം, ചപ്പാത്തി ഇവയുടെ കൂടെ കഴിക്കാൻ എളുപ്പത്തിൽ പാകം ചെയ്യാവുന്ന ഒരു കുറുമയാണിത്‌ . തേങ്ങാപ്പാലിന്റെയും മസാലയുടെയും രുചികൾ മുന്നിട്ട് നിൽക്കുമെന്നതാണ് കുറുമയുടെ പ്രത്യേകത, എരിവു നല്കുന്നത് പച്ചമുളകും കുരുമുളക് പൊടിയുമാണ്.

ഇത് ഉണ്ടാക്കാൻ വേണ്ടത്:~

വലിയ ഉള്ളി 2 അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില
ഗ്രീൻ പീസ് - 1 കപ്പു ആവിയിൽ വേവിച്ചത് അല്ലെങ്കിൽ പുഴുങ്ങിയെടുത്തത്
ഉരുളക്കിഴങ്ങ് - 1 ചെറിയത് പുഴുങ്ങി അരിഞ്ഞെടുത്തത്
മുട്ട പുഴുങ്ങിയത് - 4 no.s
മല്ലിപ്പൊടി - 2 - 2.5 tsp
മഞ്ഞൾപൊടി - 1/4 tsp
തേങ്ങാപ്പാൽ ( ഒന്നാം പാൽ 1/2കപ്പു, രണ്ടാം പാൽ 1 1/2 കപ്പു)
മസാലകൂട്ടു - കുരുമുളക് - 1/4 tsp, ഏലയ്ക്ക 5-6, പട്ട 1/2 inch, കരയാംബൂ 3-4 - ഇവ പൊടിച്ചത്, കൂടെ ഇഞ്ചി, വെളുത്തുള്ളി ചതച്ചെടുത്തത്‌
Tomato purée / തക്കാളി പേസ്റ്റ് - തക്കാളി 2 പുഴുങ്ങി തൊലി കളഞ്ഞു ഉടച്ചു അരിച്ചെടുത്തത് (ഇത് വാങ്ങാൻ കിട്ടും). ഇല്ലെങ്കിൽ തക്കാളി അരിഞ്ഞു ചേർക്കാം, തോല് കളഞ്ഞെടുത്താൽ നന്നായിരിക്കും.
കറിവേപ്പില, മല്ലിയില

ഉണ്ടാക്കുന്ന വിധം:~
1. ചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി പച്ചമുളക് കറിവേപ്പില ഇവ വഴറ്റുക. ഇതിലേക്ക് മസാലകൂട്ടു, ചതച്ചു വെച്ച ഇഞ്ചി വെളുത്തുള്ളി, ചേർത്ത് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ മൂപ്പിക്കുക. മല്ലിപൊടി മഞ്ഞൾപൊടി ചേർക്കുക.
ഇതിലേക്ക് തക്കാളി പേസ്റ്റ് ചേർത്ത് എണ്ണ തെളിയുന്നത് വരെ മൂപ്പിക്കുക.
2. ചട്ടിയിലേക്ക് വേവിച്ചു വെച്ച ഗ്രീൻപീസും ഉരുളക്കിഴങ്ങ് കഷ്ണങ്ങളും ഇട്ടു ഇളക്കി ചേർത്തു രണ്ടാം (നേർമയുള്ള) പാൽ ചേർത്തു പാകത്തിന് ഉപ്പു ചേർത്ത് 5-6 മിനിട്ട് തിളപ്പിക്കുക.
3. പാകാമാകുമ്പോൾ ഒന്നാം പാൽ ചേർത്ത് രണ്ടു മൂന്നു മിനിട്ടിനു ശേഷം തിളയ്ക്കുന്നതിനു മുൻപ് അടുപ്പിൽ നിന്നും വാങ്ങുക. മല്ലിയില ചേര്ക്കുക.
കുറുമ മേശയിൽ വിളമ്പുന്ന നേരത്ത് പുഴുങ്ങിയ മുട്ട ചേര്ക്കുക.

സ്വാദേറിയ ഒരു കുറുമ തയ്യാർ!!

* എരിവിനനുസ്സരിച്ചു കുരുമുളകു ചേര്ക്കുക.
* ഉരുളക്കിഴങ്ങ് ചേർക്കുന്നില്ലെങ്കിൽ കുറച്ചു കൂടി ഗ്രീൻ പീസ് ചേർക്കുക.

കാടമുട്ട റോസ്റ്റ്






10 കാട മുട്ട വേവിച്ചു തോലു കളഞ്ഞു വെക്കുക. 
2 വലിയ ഉള്ളി , 
4 അല്ലി വെളുത്തുള്ളി , 
ഒരു കഷ്ണം ഇഞ്ചി, 
2 പച്ചമുളക് പൊടിയായി അരിഞ്ഞു വെക്കുക.


കുറച്ചു തേങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കി മുറിച്ചു വെക്കുക. ഒരു പാന്‍ അടുപ്പത് വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് പൊടിയായി അറിഞ്ഞു വെച്ചിരിക്കുന്നത് ഇട്ടു നന്നായി വഴറ്റുക . ഒരു ഇളം ബ്രൌണ്‍ ആകുമ്പോള്‍ 1/2സ്പൂണ്‍ കുരുമുളക് ജീരകം പൊടി, ഗരം മസാല ,cashew , drygrapes , cocknut picecs മുട്ടയും ഉപ്പും ചേര്‍ത്ത് ഒന്നൂടെ വഴറ്റുക.നല്ല ബ്രൌണ്‍ ആകുമ്പോള്‍ tomato sauce ഇളക്കുക..കറിവേപ്പില ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കി വെക്കുക

എഗ്ഗ് ബർഗർ





മുട്ട - 1
ഉള്ളി - 1
തക്കാളി - 1
പച്ച മുളക് - 1

1. ഒരു പാൻ ചൂടാക്കി 1/2 tbsp എണ്ണ ഒഴിച്ച് അരിഞ്ഞു വെച്ച ഉള്ളിയും പച്ചമുളകും വഴറ്റുക. 2 മിനിറ്റ് കഴിഞ്ഞു തക്കാളിയും ചേര്ക്കുക.നന്നായി ഇളക്കുക.
2.മുട്ട പൊട്ടിച്ചു ഒഴിക്കുക.ഉപ്പു ചേര്ത ശേഷം നന്നായി ഇളക്ക്കുക. മുട്ട ഒരു തോരൻ പരുവത്തിൽ
കിട്ടുന്നത് വരെ ഇളക്കുക.
3.ബണ്‍ പകുതിക്കു മുറിച്ചു ഒരു പാനിൽ നെയ്യ് ഒഴിച്ച് മൊരിച്ച് എടുക്കുക.
4.ഒരു ബണ്‍ പകുതിയിൽ മുട്ട മിക്സ്‌ ചെയ്തു, അതിന്റെ മുകളിൽ കൂടി സോസ് തൂകി മറ്റേ പകുതി കൊണ്ട് അടക്കുക.
5. ചൂടോടെ കഴിക്കുക.

എഗ്ഗ് fried റൈസ്




2 - 3 വലിയ ഉള്ളി എണ്ണയിൽ ഫ്രൈ ചെയ്തു ബ്രൌണ്‍ നിറം ആകുമ്പോൾ എടുക്കുക . കുറച്ചു അണ്ടി പരിപ്പും വറുത്തു വെക്കുക (ഞാൻ ഇതിൽ ഉപയോഗിച്ചില്ല )

ഒരു കപ്പ്‌ ബിരിയാണി റൈസ് (ഞാൻ രംഭോഗ് റൈസ് ആണ് എടുത്തത്‌) ഒരു കപ്പു വെള്ളം ഒഴിച്ച് ഉപ്പു, 1-2 ഗ്രാമ്പു, ഒരു ഏലക്കായ, ,ഇട്ടു കുക്കറിൽ വേവിക്കുക .

മുട്ട പൊട്ടിച്ചു ഒരുപാത്രത്തിൽ ഒഴിച്ച്, ഉള്ളി, ഇഞ്ചി,പച്ചമുളക്, കുറച്ചു തേങ്ങ, കറിവേപ്പില, ഉപ്പു, മഞ്ഞള്പൊടി, (കുറച്ചു ചുവന്ന മുളക് പോടീ-ഒപ്റ്റിഒനൽ) എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി ഒരുപനിൽ വെളിച്ചന്ന/നെയ്യ് ഏതെങ്കിലും ഒഴിച്ച് കുറച്ചു ജീരകം, കറിവേപ്പില എന്നിവ ഇട്ടു മൂകുമ്പോൾ മുട്ട കൂടു ഒഴിച്ച് നല്ലവണ്ണം ഇളക്കി ചിക്കി എടുക്കുക. ഇതിലേക്ക് ചോറ് ചേർത്ത് നല്ലവണ്ണം മിക്സ്‌ ചെയ്തു എടുക്കുക.

ഇതിലേക്ക് കുറച്ചു മല്ലി ഇല ഇടുക. ഇനി ഉള്ളി വറുത്തു വച്ചത് ചേർത്ത് ഇളക്കുക. ഇതിനു kari യൊന്നും ആവശ്യമില്ല .വേണമെങ്കില അച്ചാർ kooti kazhikkam.